ആലുവ: മാധ്യമ മാനേജ്മെൻറ് വിദഗ്ധനും കാർണിവൽ ഗ്രൂപ്പിന്റെയും മെട്രോ വാർത്തയുടെയും ഉപദേഷ്ടാവുമായ ബാലൻ നായർ (ബാലഗംഗാധരൻ -72) ആലുവ പട്ടേരിപുറം നസ്രത്ത് റോഡിലെ വസതിയായ കൃഷ്ണവിലാസത്തിൽ നിര്യാതനായി. കേരളകൗമുദി, വീക്ഷണം, ധനം, ബിസിനസ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1973ൽ പുറത്തിറങ്ങിയ എ.എൻ. പിഷാരടിയുടെ റാഗിങ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടു. തട്ടാംപടി പെരുമറ്റത്ത് വീട്ടിൽ പരേതരായ കെ. ചെല്ലപ്പൻ നായരുടെയും ഭഗീരഥിയമ്മയുടെയും മകനാണ്. ഭാര്യ: സരസ്വതി നായർ (അധ്യാപിക, അമൃത സ്കൂൾ ഇടപ്പള്ളി). മകൻ: അവിനാഷ് നായർ (ബിസിനസ് ഹെഡ്, എഫ്.എം റേഡിയോ സിറ്റി, ബംഗളൂരു). മരുമകൾ: ശരണ്യ നായർ.