കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻവീട്ടിൽ ബോബന്റെ മകൻ മിലൻ (മൂന്ന്) വീട്ടുവളപ്പിലെ കുളത്തിൽ മുങ്ങിമരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.15ഓടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് കുട്ടിയുടെ മാതാവ് ജിൻസിയും ഇവരുടെ മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയോടെ കുട്ടിയെ കാണാതായതിനെത്തുടർന്നാണ് തിരച്ചിൽ നടത്തിയത്. ഉടൻ കുട്ടിയെ പുളിങ്കുന്ന താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. എമിൽ ഏക സഹോദരനാണ്.