അടിമാലി: ശക്തമായ കാറ്റിൽ കടപുഴകിയ ഏലത്തോട്ടത്തിലെ മരത്തിനടിയിൽ പെട്ട് മധ്യപ്രദേശ് സ്വദേശിനിയായ തൊഴിലാളി ഗീതു അരവിന്ദ് (43) മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. കോതമംഗലം സ്വദേശി ജോർജിന്റെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു ഗീതു. ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികൾക്കൊപ്പം ലയത്തിലേക്ക് മടങ്ങുമ്പോൾ ശക്തമായ കാറ്റിൽ മരം കടപുഴകി ഗീതുവിന്റെ മേൽ പതിച്ചു. മറ്റുള്ളവർ ഓടി മാറി. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗീതുവിനെ രക്ഷിക്കാനായില്ല. വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. ഗീതുവിന്റെ ഭർത്താവ്: അരവിന്ദ്. മക്കൾ: പ്രിയങ്ക, പ്രിയാൻസു.