പെരുമ്പാവൂർ: പെരുമ്പാവൂരിലെ ആദ്യകാല ലോറി ട്രാൻസ്പോർട്ടിങ് ഏജന്റും മദർ ഇന്ത്യ ട്രാൻസ്പോർട്ടിങ് കമ്പനി പാർട്ട്ണറുമായിരുന്ന കണ്ടന്തറ തേലമ്പുറം വീട്ടിൽ ടി.എ. ബീരാസ് (84) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: അലിയാർ, മുഹമ്മദ്, ജമീല, റംല. മരുമക്കൾ: ചിത്തുക്കുട്ടി, റസിയ, പരേതരായ മൊയ്ദീൻ, ഷംസുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച 10ന് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.