പെരുമ്പാവൂർ: ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് അകനാട് നെടുംപറമ്പിൽ വീട്ടിൽ തങ്കപ്പന്റെ മകൻ സുധി (46) മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.20നായിരുന്നു അപകടം. കുറിച്ചിലക്കോടുനിന്ന് കുറുപ്പംപടിക്ക് പോകുന്ന വഴിയിൽ എറവനക്കാവ് അമ്പലത്തിന് മുന്നിലെ വളവിൽ സുധിയും വല്ല്യമ്മ ദേവകിയും സഞ്ചരിച്ച സ്കൂട്ടറിൽ ഓട്ടോ തട്ടുകയായിരുന്നു. തുടർന്ന് സ്കൂട്ടർ മറിഞ്ഞായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സുധി മരിച്ചത്. പരിക്കേറ്റ ദേവകി ചികിത്സയിലാണ്. സുധിയുടെ ഭാര്യ ധൻഷ. മക്കൾ: ദേവിക, ദിക് വിജയ്.