അങ്കമാലി: ഓട്ടോയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികനായ ഗൃഹനാഥൻ മരിച്ചു.
ചെങ്ങമനാട് നെടുവന്നൂർ കണ്ണേത്ത് വീട്ടിൽ കെ.ടി. വറീതാണ് (റിട്ട. പ്യൂൺ, നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് - കുഞ്ഞപ്പൻ - 81) മരിച്ചത്. ഈ മാസം ഏഴിന് രാവിലെ 11ന് അങ്കമാലി ട്രഷറിയിൽനിന്ന് മടങ്ങവെ നെടുമ്പാശ്ശേരി അപ്പറമ്പ് ഭാഗത്തെ എയർപോർട്ട് റോഡിലായിരുന്നു അപകടം. ശരീരത്തിന്റെ ഇടതുവശമാസകലം സാരമായി പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. ഭാര്യ: നെടുവന്നൂർ പാറയ്ക്ക കുടുംബാംഗം മറിയാമ്മ. മക്കൾ: ഷീബ, ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്, എൽദോ (ഭോപാൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അകപ്പറമ്പ് യാക്കോബായ പള്ളി സെമിത്തേരിയിൽ.