കൊടുവള്ളി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖാ കമ്മിറ്റി പ്രസിഡന്റ് കിഴക്കോത്ത് പുത്തൻവീട്ടിൽ സയ്യിദ് മുഹമ്മദ് സാലിഹ് (67) നിര്യാതനായി.കിഴക്കോത്ത് സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ഡോ. പി.വി. സയ്യിദ് ഹുസൈൻ തങ്ങൾ. മാതാവ്: പരേതയായ അസ്മ ബീഗം. ഭാര്യ: ജമീല. മക്കൾ: പി.വി. അലിഘേഷ്, പി.വി. ബിനീഷ, പി.വി. ബ്രിജുല. മരുമക്കൾ: ജംഷിത (കിഴിശ്ശേരി), ഷാനവാസ് കാക്കഞ്ചേരി (വാട്ടർ അതോറിറ്റി), നജീബ് കാക്കഞ്ചേരി (സിവിൽ എൻജിനീയർ). സഹോദരങ്ങൾ: ജയഫർ സാദിഖ്, അൻവർ സാദത്ത്, നൂർജഹാൻ, പരേതനായ ഷാഹുൽ ഹമീദ്, മുഹമ്മദ് അഷ്റഫ്, ഹഫീസ ബീഗം.