നടുവണ്ണൂർ: കോട്ടൂരിലെ പടിയക്കണ്ടി ഇരൂപ്പാക്കുന്നത്ത് കാർത്യായനി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കറത്തുകണ്ടി നാരായണൻ നായർ. മക്കൾ: ബാലൻ നായർ (റിട്ട. ബാങ്ക് സ്റ്റാഫ്, കോട്ടൂർ സർവിസ് ബാങ്ക്), ഉണ്ണികൃഷ്ണൻ നായർ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്), വിജയലക്ഷ്മി (കായണ്ണ), പരേതയായ ശോഭ (റിട്ട. എച്ച്.എം, ഗവ. യു.പി സ്കൂൾ തൃക്കുറ്റിശ്ശേരി). മരുമക്കൾ: ഗീത, പുഷ്പ, വേണുഗോപാൽ അടിയോടി, പരേതനായ വടേക്കര ദാമോദരൻ നായർ (റിട്ട. ഫാർമസിസ്റ്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.