അലനല്ലൂർ: കർക്കിടാംകുന്ന് കാഞ്ഞിരംപാറയിലെ കോരനകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (53) ന്യുമോണിയ ബാധിച്ച് സൗദിയിൽ മരിച്ചു. 30 വർഷമായി ജിദ്ദയിൽ ജോലി ചെയ്തുവരുന്ന കരീം ഒന്നര വർഷം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കെയാണ് മരണം. മാതാവ്: ആയിശ. ഭാര്യ: ആയിശ ആഞ്ഞിലങ്ങാടി. മക്കൾ: മുഹമ്മദ് ഫവാസ് (ബി.ഫാം വിദ്യാർഥി, കെ.എം.സി.ടി മുക്കം), ഫായിസ (ടി.ടി.സി വിദ്യാർഥിനി തോട്ടര), ഫഹദ് (വിദ്യാർഥി, ദാറുൽ ഹികം ചെമ്മാണിയോട്). സഹോദരങ്ങൾ: നബീസ, മറിയ, അബ്ദുസ്സലാം, ആസ്യ, പരേതനായ ഉസ്മാൻ. ഖബറടക്കം സൗദിയിൽ നടക്കും.