വടക്കഞ്ചേരി: ദേശീയപാത പന്നിയങ്കരയിൽ ടോളിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കൊന്നഞ്ചേരി ചുങ്കത്തൊടിയിൽ പരേതനായ കരുമന്റെ മകൻ ചന്ദ്രനാണ് (45) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പന്നിയങ്കരയിലെ ബന്ധുവിട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. ഉടൻ ടോൾ പിരിവ് കമ്പനിയുടെ ആംബുലൻസിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ദേവുവാണ് ചന്ദ്രന്റെ മാതാവ്. ഭാര്യ: ഓമന. മക്കൾ: സുജി, അജി, നന്ദു.