ആലത്തൂർ: തരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഓഫിസിന് എതിർവശത്തെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കയം അയ്ക്കൊളുമ്പിൽ വീട്ടിൽ ജോയ് ജോണാണ് (53) മരിച്ചത്. ശനിയാഴ്ച രാത്രി വൈകിയിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സഹായിയാണ് വീട്ടിനകത്ത് തറയിൽ വീണുകിടക്കുന്ന വിവരം അറിയിച്ചത്. പഞ്ചായത്ത് പ്രസിഡൻറും പൊലീസുമെത്തി ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപസ്മാര രോഗമുള്ളതായും ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. ആറുമാസം മുമ്പാണ് തരൂരിൽ ജോലിയിൽ പ്രവേശിച്ചത്. കുടുംബസമേതം വയനാട്ടിലാണ് താമസം. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം ഉച്ചക്ക് 2.30 ഓടെ തരൂരിൽ കൊണ്ടുവന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുൻവശത്ത് പൊതുദർശനത്തിനുവെച്ച ശേഷം ജന്മനാടായ കക്കയത്തേക്ക് കൊണ്ടുപോയി. ഭാര്യ: റീന. മക്കൾ: അനു, അന്ന.