വൈപ്പിൻ: എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ പരേതനായ ഗിരീശന്റെ മകൾ അനുഗ്രഹ (23) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ്: റാണി. ഭർത്താവ്:നിഖിൽ.