പെരുമ്പാവൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഓട്ടോയിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മുടക്കുഴ പെട്ടമല വട്ടപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ സുജയാണ് (53) മരിച്ചത്. അയ്യപ്പനും പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ട് കീഴില്ലം-കുറിച്ചലക്കോട്-വടുപാടം റോഡിൽ പിന്നിൽനിന്ന് ഓട്ടോയിടിച്ചാണ് അപകടം സംഭവിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സുജ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: സുജിത, സുമി, മീനു. മരുമകൻ: അഭിലാഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്.