അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുതുവൽ സുരേന്ദ്രന്റെ മകന് മഹേഷ് (24) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുന്നപ്ര ഫിഷിങ് ലാന്റിന് സമീപം നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ മഹേഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് മരണം സംഭവിച്ചത്. മാതാവ്: ലൈജു. സഹോദരി: സൗമ്യ.