കാലടി: പിരാരൂരിലെ റേഷൻ കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവർ കാലടി പിരാരൂർ തേവർമഠം കരയിൽ കൂട്ടാല ചെമ്പകശ്ശേരി വീട്ടിൽ ജോയി (60) കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഇദ്ദേഹത്തെ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: റീത്ത. മക്കൾ: റിജോ, റിയ.