വടക്കാഞ്ചേരി: കുമ്പളങ്ങാട് കൊരവൻകുഴി വീട്ടിൽ മുരളീകൃഷ്ണന്റെ ഭാര്യ അഞ്ജലി (27) പ്രസവാനന്തര ചികിത്സയിലിരിക്കെ മരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് സഹകരണ സംഘത്തിലെ ജൂനിയർ ക്ലർക്കായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായിട്ടും ദമ്പതികൾക്ക് മക്കളില്ലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ഗർഭിണിയായെങ്കിലും പൂർണ വളർച്ചയെത്തും മുമ്പ് കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ മരണം.