തൃശൂർ: കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയെയും നാടകത്തെയും ജീവിതത്തോട് ചേർത്ത, ‘കുഞ്ഞേട്ടൻ’ എന്ന് അധ്യാപകരും വിദ്യാർഥികളും സുഹൃത്തുക്കളും നാടക പ്രവർത്തകരും വിളിക്കുന്ന അരണാട്ടുകര പടിഞ്ഞാറേ അങ്ങാടി ചിറമ്മല്‍ പരേതനായ ജോസഫിന്റെ മകന് ജേക്കബ് (74) ഓർമയായി. ഡ്രാമ സ്കൂൾ എന്നാൽ കുഞ്ഞേട്ടനായിരുന്നു, കുഞ്ഞേട്ടനെന്നാൽ ഡ്രാമ സ്കൂളും. ആദ്യ ബാച്ചിലെ വിദ്യാർഥികളുമായി തുടങ്ങിയ ആത്മബന്ധം പുതിയ തലമുറ വരെ തുടർന്നു. തൃശൂരിലെത്തുന്ന നാടക പ്രവർത്തകർക്ക് കിടക്കാനിടം ഒരുക്കി നാടകത്തെയും ഡ്രാമാ സ്കൂളിനെയും നായ്ക്കളെയും അഗാധമായി സ്നേഹിച്ചു. നാടകാവതരണങ്ങൾക്ക് മാത്രമല്ല, ഡ്രാമാ സ്കൂളിന്റെ ഓരോ ചെറിയ പരിപാടിയിലും നിറ സാന്നിധ്യമായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: അന്തപ്പന്, ലൂവീസ് (ഇരുവരും പരേതര്‍), മേരി ജോര്‍ജ്ജ്, ലില്ലി ജെയിംസണ്, ജോണി, വത്സ വർഗീസ്, പോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് അരണാട്ടുകര പൂത്തോള്‍ കപ്പേള പള്ളി സെമിത്തേരിയില്‍.