അരൂര്‍: മഴയും മിന്നലും വരുന്നതുകണ്ട് ഓടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അരൂര്‍മുക്കം കുന്നുപറമ്പില്‍ ബിന്ദു ബൈജുവാണ് (46) മരിച്ചത്. രണ്ടാഴ്ച മുമ്പ് വീടിനു സമീപത്തെ കോണ്‍ക്രീറ്റ്ചെയ്ത വഴിയിലാണ് വീണത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ബൈജു. മക്കള്‍: നിഖില്‍ കൃഷ്ണ, നിധിന് കൃഷ്ണ.