ഓയൂർ: വാഹനം ഓടിക്കുന്നതിനിടെ ഓയൂർ ആക്കൽ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീന അസീസയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ആക്കൽ വട്ടത്തിൽ വീട്ടിൽ അഹമ്മദ് കുഞ്ഞിന്റെ മകൻ സുനീർ (40) ആണ് മരിച്ചത്. കഴിഞ്ഞ 12 നായിരുന്നു സംഭവം. കഴിഞ്ഞ 12 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സുനീർ ആറുമാസം മുമ്പാണ് നാട്ടിൽവന്ന് മടങ്ങിയത്. പിതാവ്: അഹ്മദ് കുഞ്ഞ്. മാതാവ്: റൂഹലത്തു ബീവി. ഭാര്യ: ഫൗസിയ. മക്കൾ: അക്ബർ ഷാ, ആദിൽ ഷാ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കി.