തൃപ്രയാർ: വലപ്പാട് മീൻ ചന്തക്ക് പടിഞ്ഞാറുവശം പരേതനായ കരിയാറ്റി ജോണിയുടെ ഭാര്യ മേരി (74) നിര്യാതയായി. മക്കൾ: ബേബി ജോൺ (അസി. ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്, അഷ്ടമിച്ചിറ), റീന (അധ്യാപിക, ലൂർദ്ദ് മാതാ സ്കൂൾ, ചേർപ്പ്), ബിൽട്ടൻ, റീജ, റൈജു (സ്റ്റാഫ്, മഹാറാണി ജ്വല്ലേഴ്സ്, തലശ്ശേരി). മരുമക്കൾ: ലിസ്സി (സഹകരണ ബാങ്ക്, പടിഞ്ഞാറെ ചാലക്കുടി), ബിജി (അധ്യാപിക, ആരോഗ്യ മാത സ്കൂൾ മണ്ണാർക്കാട്), ജോയ്, പരേതനായ ജോസഫ്. സംസ്കാരം ബുധനാഴ്ച രാവിലെ പത്തരക്ക് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.