അരീക്കാട്: മുതിരവളപ്പ് മുഹ്സിന മൻസിലിൽ മുഹമ്മദ് റഹൂഫ് (20) ദുബൈയിൽ നിര്യാതനായി. പിതാവ്: ഇസ്മായിൽ. മാതാവ്: മറിയബി (സൂറ). സഹോദരങ്ങൾ: മുഹാബ്, മുഹ്സിന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച 8.30ന് അരീക്കാട് ജുമാമസ്ജിദിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.