പയ്യോളി: ബി.ജെ.പി മുൻ സംസ്ഥാന കൗൺസിലംഗവും റിട്ട. ഗവ. പ്രസ് ജീവനക്കാരനും നടനുമായിരുന്ന കൊളാവിപ്പാലം വലിയാവിയിൽ കേളപ്പൻ (76- വി.കെ. പറോൽ) നിര്യാതനായി. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പയ്യോളി ബ്ലോക്ക് പ്രസിഡന്റ്, ശ്രീനാരായണ സഹോദര ധർമവേദി ജില്ല വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. നാടകനടനായ കേളപ്പൻ ജോൺ അബ്രഹാമിന്റെ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മക്കൾ: അരുൺ, ഹണിമ. മരുമകൻ: സുനിൽ (മസ്കത്ത്). സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.