പത്തനംതിട്ട: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഴൂർ ചാവടി തെക്കേതിൽ എസ്. മീരാസാഹിബ് (71) നിര്യാതനായി. സി.പി.എം പത്തനംതിട്ട സൗത്ത് ലോക്കൽ കമ്മിറ്റിയംഗം, സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം, വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പത്തനംതിട്ടയിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു പത്തനംതിട്ട ഏരിയ സെക്രട്ടറി, കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി, കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ബൾക്കീസ ബീവി (മുൻ കൗൺസിലർ). മക്കൾ: ഷെഫി മീരാസാഹിബ്, ഷാജു മീരാസാഹിബ്. മരുമക്കൾ: വഹീദ ഷെഫി, അനീറ്റ ഷാജു. ഖബറടക്കം ബുധനാഴ്ച 12ന് പത്തനംതിട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.