അടൂർ: അടൂരിലെ പ്രമുഖ വ്യാപാരി കണ്ണങ്കോട് ചിറ്റുണ്ടയിൽ ജിയോ ഭവനിൽ ജി. തോമസ് (സംഗീത ഇലക്ട്രോണിക്സ് -68) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി അടൂർ യൂനിറ്റ്, അടൂർ സെൻട്രൽ വൈസ് മെൻസ് ക്ലബ്, അടൂർ ലയൺസ് ക്ലബ് എന്നിവയുടെ മുൻ പ്രസിഡൻറ്, അടൂർ വൈ.എം.സി.എ, മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ മുൻ സെക്രട്ടറിയുമാണ്. ഭാര്യ: മോളിക്കുട്ടി. മക്കൾ: ടിന്റു (കൊച്ചി), ജോർജ് തോമസ് (ജിയോ ഡിസ്ട്രിബ്യൂട്ടേഴ്സ്). മരുമക്കൾ: ലിജു (ടെഡ് മറൈൻ കൊച്ചി). സംസ്കാരം ബുധനാഴ്ച രാവിലെ 12ന് അടൂർ കണ്ണങ്കോട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ.