പാലാ: ബൈക്കിടിച്ച് കാൽനടക്കാരനായ തമിഴ്നാട് സ്വദേശി മരിച്ചു. പുലിയന്നൂർ മണ്ണുശ്ശേരിൽ എൽ.പി. മുരുകനാണ് (46) മരിച്ചത്. പാലാ-ഏറ്റുമാനൂർ ഹൈവേയിൽ പുലിയന്നൂർ കാണിക്കമണ്ഡപം ജങ്ഷനിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന മുരുകനെ ബൈക്ക് ഇടിക്കുകയായിരുന്നു. 30 വർഷമായി പാലാ മേഖലയിൽ മേസ്തിരിപ്പണി ചെയ്തുവരുകയാണ്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തമിഴ്നാട്ടിലെ ഉസലാംപെട്ടി പൊതുശ്മശാനത്തിൽ. ഭാര്യ: ചിത്ര മുരുകൻ. മക്കൾ: അജിത്, അഭിരാമി. മരുമകൾ: ഡയാന.