പാലാ: സാഹിത്യകാരനും ഗാന്ധിയന്ചിന്തകനും പ്രഭാഷകനുമായിരുന്ന കിഴക്കേക്കുറ്റ് രത്നപ്പന്‍ (ഇടമറ്റം രത്നപ്പന്‍ -88) നിര്യാതനായി. ഗാന്ധിയന്‍ ചിന്തകളെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇടമറ്റം വി.കെ.പി.എം എന്‍.എസ്.എസ് ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂൾ ജീവനക്കാരനായിരുന്നു. ഭാര്യ: രമണി. മക്കള്‍: ആര്.ജ്യോതി. (എച്ച്.എം.പി.എം.എസ്.എ.പി.ടി.എ കടുവാമൂഴി, ഈരാറ്റുപേട്ട), രശ്മി (എസ്.എം.വി.എച്ച്.എസ്.എസ്, പൂഞ്ഞാര്‍). മരുമക്കള്‍: ജി. ബാബുരാജ് (അസി. ഡയറക്ടര്‍, കൃഷിവകുപ്പ്, കടുത്തുരുത്തി), എസ്.സജിത് കുമാര്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മീനച്ചില്‍ കുമ്പാനി നന്ദികാട്ട് വീട്ടുവളപ്പില്‍.