മണ്ണുത്തി: മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ് ആത്മഹത്യ ചെയ്തു. നെട്ടിശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന അയ്യപ്പത്ത് വീട്ടില്‍ അര്‍ജുനനാണ് (62) മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മൂത്ത മകന് അഭിലാഷിനെ വെട്ടുകത്തികൊണ്ട് വെട്ടിയത്. കൈയിലും കാലിലും പരിക്കേറ്റ അഭിലാഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് അര്‍ജുനനെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാന്‍സര്‍ രോഗിയായ അര്‍ജുനനും കുടുംബവും വീട് വിറ്റാണ് നെട്ടിശ്ശേരിയിലെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. അംബികയാണ് ഭാര്യ. മറ്റു മക്കള്‍: അഖില്‍, ആതിര.