ഗുരുവായൂർ: ബ്ലാങ്ങാട് ജി.യു.പി.എസ് റിട്ട. പ്രധാനാധ്യാപകൻ കോട്ടപ്പടി കൊള്ളന്നൂർ ആന്റണിയുടെ ഭാര്യ മേരി (79) നിര്യാതയായി. കോട്ടപ്പടി ആർ.സി.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സ്റ്റോണി (കൊങ്കൺ റെയിൽവേ, ഗോവ), സിസ്റ്റർ സ്റ്റെനിഗ്രെസ് (സി.എം.സി തൃശൂർ പ്രോവിൻസ്), സ്റ്റോബി (അഭിഭാഷകൻ, ചാവക്കാട് കോടതി), സ്റ്റാറി (അധ്യാപിക, ജി.എഫ്.യു.പി.എസ് പുത്തൻകടപ്പുറം). മരുമക്കൾ: യമുന, ഫെബി (അധ്യാപിക, ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്), ജോസഫ് (കെ.ടി.സി അലൂമിനിയം സെന്റർ, ചാവക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.