കൊരട്ടി: അവനോളിൽ രാജൻ മേനോന്റെ മകൻ യു.കെ. നാരായണൻ (56) നിര്യാതനായി. കേരള ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. വേലുപ്പിള്ളി ദേവസ്വം അധ്യക്ഷൻ, അന്നനാട് ഗ്രാമീണ വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: പരേതയായ സരസ്വതി ടീച്ചർ. ഭാര്യ: വിജയശ്രീ (ചാലക്കുടി പോസ്റ്റ് ഓഫിസ് ജീവനക്കാരി). മക്കൾ: ബിലഹരി, ദേവനന്ദ (ഇരുവരും വിദ്യാർഥികൾ).