കൊല്ലം: സിസ്റ്റേഴ്സ് ഓഫ് ദ ഹോളി ക്രോസ് കൊട്ടിയം കോൺവന്റിലെ സിസ്റ്റർ ബ്ലാങ്ക ഇടത്തിച്ചിറ (82) നിര്യാതയായി. ചേർത്തലയിലെ മുട്ടത്തിപ്പറമ്പ് ഇടത്തിച്ചിറ കുടുംബാംഗമാണ്. പരേതരായ വർക്കി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. സമർപ്പണജീവിതത്തിന്റെ 59 വർഷം പൂർത്തിയാക്കിയ സിസ്റ്റർ ആലപ്പുഴ ഓർഫനേജിലാണ് സേവനം ആരംഭിച്ചത്. പേട്ട, നഗർകോവിൽ, കൊട്ടിയം, കുമ്പളം, ഹനൂർ, നെടുതവാൾ, ആഫ്രിക്കയിലെ സാംബിയ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ സേവനം നടത്തി. എറണാകുളം, കാമഗിരി, ബസ്കൽ എന്നിവിടങ്ങളിൽ സുപ്പീരിയർ ആയും കൊല്ലം രൂപത അനിമേഷൻ സെന്ററിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊട്ടിയം ഹോളി ക്രോസ് ചാപ്പൽ സെമിത്തേരിയിൽ.