കൊല്ലം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ കൊല്ലം ജവഹർ ജങ്ഷൻ സിദ ഭവനിൽ പി. സദാശിവൻ (87) നിര്യാതനായി. ഭാര്യ: ബേബി സദാശിവന്റെ 19ാം ചരമവാർഷിക ദിനത്തിലാണ് അന്ത്യം. 1935 ൽ കൊല്ലം എഴുകോണിലായിരുന്നു ജനനം. ബംഗളൂരുവിലെ രാജീവ്ഗാന്ധി ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സർ എം. വിശ്വേശ്വരയ്യ എജുക്കേഷൻ ട്രസ്റ്റ്, കൊല്ലത്തെ രവീന്ദ്രനാഥ ടാഗോർ എജുക്കേഷൻ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനും ചെയർമാനുമാണ്. കുണ്ടറയിൽ ടാഗോർ കോളജ് സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്തേക്കുവന്ന സദാശിവൻ കർണാടകയിലും കേരളത്തിലുമായി നിരവധി വിദ്യാഭ്യസ സ്ഥാപനങ്ങളുടെ അധിപനായി. അദൃശ്യശക്തിയുടെ നിലാവിൽ, സരയു സാക്ഷിയാണ്, ജീവിതമുദ്രകൾ, ബ്ലാക്ക് മണി, കോവിഡ്-19 കോസ് ആൻഡ് റെമഡീസ്, എ ജേണി ത്രു ദി ലാൻഡ് ഒാഫ് എൻഷ്യന്റ് ഋഷീസ് തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. മക്കൾ: ഡോ. ജൂനോ സദാശിവൻ, അഡ്വ. സുനിൽ സദാശിവൻ, ബജോർ സദാശിവൻ, ഡോ. സിദ ടാഗോർ. മരുമക്കൾ: ഡോ. സ്മിത ജൂനോ, അമ്പിളി സുനിൽ, ലെത്തീഷ്യ ബജോർ, ഡോ. അരുൺ ശശിധരൻ (ഖത്തർ).