കൊച്ചി: എറണാകുളത്തെ പ്രശസ്ത ഫിസിഷ്യൻ ഡോ. ബാബു ജോൺ മാത്യൂസ് (68) നിര്യാതനായി. കടവന്ത്ര ഇന്ദിരനഗർ കടമാൻകോവിൽ വീട്ടിലായിരുന്നു താമസം. നിരവധി വർഷങ്ങളായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷനായിരുന്നു. 2004-’05 കാലയളവിൽ എറണാകുളം ഐ.എം.എ സെക്രട്ടറി, 2013-’14 കാലയളവിൽ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ ഐ.എം.എ സംസ്ഥാന കമ്മിറ്റിയിലും ഉണ്ടായിരുന്നു. നിരവധി ക്യാമ്പുകൾക്കും ആരോഗ്യ, സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ഭാര്യ: ഡോ. അന്നമ്മ ബാബു (മെഡിക്കൽ ട്രസ്റ്റ് ആശുപത്രി). മക്കൾ: ഡോ. അനിത സൂസൻ മാത്യൂസ്, ഡോ. അശ്വിൻ ജോൺ മാത്യൂസ് (ഇരുവരും അമേരിക്ക). മരുമക്കൾ: ഡോ. നെബി വർഗീസ് കോശി, സ്നേഹ ജേക്കബ് (ഐ.ടി പ്രഫഷനൽ). മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മൂന്നര മുതൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും തുടർന്ന് കടവന്ത്രയിലെ വസതിയിൽ ശനിയാഴ്ച രാവിലെ എട്ടുവരെയും പൊതുദർശനത്തിന് വെക്കും. തുടർന്ന് ജന്മദേശമായ റാന്നിയിലേക്ക് കൊണ്ടുപോകും. സംസ്കാരം കീക്കൊഴൂർ മാർത്തോമ പള്ളി സെമിത്തേരിയിൽ.