പാലക്കാട്: ദേശീയപാത കണ്ണനൂർ ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വയോധിക മരിച്ചു. കണ്ണാടി കടകുറുശ്ശി പാങ്ങോട് വീട്ടിൽ പരേതനായ പഴണിയുടെ ഭാര്യ ചെല്ലമ്മയാണ് (80) മരിച്ചത്. ബുധനാഴ്ച രാവിലെ 9.45നാണ് അപകടം. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ തോലന്നൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ചെല്ലമ്മയുടെ മക്കൾ: കൃഷ്ണൻ, സരസ്വതി. മരുമക്കൾ: പ്രഭാവതി, രാമൻ.