തിരുവനന്തപുരം: എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ.എ. ബീനയുടെ (ആകാശവാണി-ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററും ഇപ്പോൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ റീജനൽ ഔട്ട് റീച്ച് ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടറും) മാതാവും പരേതനായ എം. കരുണാകരൻ നായരുടെ (മർചന്റ് നേവി) ഭാര്യയുമായ പേരൂർക്കട കൃഷ്ണ നഗർ അമ്പിളിയിൽ അംബിക നായർ (77) നിര്യാതയായി.
പരേതയായ കെ.എ. ബിനിത, ലക്ഷ്മിഅനിൽ എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: മാധ്യമ പ്രവർത്തകനായ ബൈജുചന്ദ്രൻ (ദൂരദർശൻ മുൻ പ്രോഗ്രാം മേധാവി), വി.എൻ. ഗിരീഷ് (റിട്ട. ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ സി.ഇ.ടി തിരുവനന്തപുരം), അനിൽപിള്ള (ദുബൈ). സഞ്ചയനം ഏപ്രിൽ 26ന് രാവിലെ 8.30ന്.