ഓച്ചിറ: ചങ്ങൻകുളങ്ങര വെള്ളക്കാട്ടില്ലത്തിൽ (തെക്കേ മഠം) പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെയും പത്മിനി ദേവിയുടെയും മകൻ വി.കെ. വിനോദ്കുമാർ (43) നിര്യാതനായി. ശബരിമല പമ്പ, തിരുവല്ലം, ചക്കുവള്ളി ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നു. ഭാര്യ: അമല. മക്കൾ: ശരത്കൃഷ്ണൻ, ശരൺ കൃഷ്ണൻ.