കൊടകര: വീട്ടിലെ എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് മരിച്ചു. മറ്റത്തൂര്‍ കാവനാട് പാലക്കല്‍ വിശ്വംഭരന്റെയും നിഷയുടെയും ഏക മകന് ആകര്‍ഷ് ആണ് മരിച്ചത്. കൊടകര ജി.എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച വൈകീട്ട് നാലോടെ ആയിരുന്നു സംഭവം. വീട്ടില്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് എര്‍ത്ത് കമ്പിക്ക് സമീപം വൈദ്യുതാഘാതമേറ്റ് കിടക്കുന്നത് കണ്ടത്. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.