ചേലക്കര: കിള്ളിമംഗലം പള്ളിയാൽ ചോലയിൽ നാരായണൻ നായർ (98) നിര്യാതനായി. ഇന്ത്യ -ചൈന യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടനാണ്. കരസേനയിൽ നായിക്ക് ആയി ജോലിയിൽ കയറിയ നാരായണൻ നായർ 1966ൽ ഹവിൽദാർ ആയാണ് വിരമിച്ചത്. ഭാര്യ: രാധ. മകൾ: രശ്മി. മരുമകൻ: പ്രമോദ്.