ആലത്തൂർ: വിഷയില അകത്തുചെന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കാവശ്ശേരി പാടൂർ ആനവളവ് സൗത്ത് പാറക്കൽ വീട്ടിൽ വിജയരാഘവൻ നായരുടെ മകൻ ശിവപ്രസാദ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് അവശനിലയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 8.30ന് മരിച്ചു.