മാവേലിക്കര: പ്രമുഖ ചിത്രകാരനും റിട്ട. ചിത്രകല അധ്യാപകനുമായ മാവേലിക്കര തെക്കേക്കര തടത്തിലാൽ കലാലയത്തിൽ വി. കേശവൻ ( 74) നിര്യാതനായി. സി.പി.എം തടത്തിലാൽ വടക്ക് ബ്രാഞ്ചിന്റെയും പട്ടികജാതി ക്ഷേമസമിതി തെക്കേക്കര കിഴക്ക് മേഖല കമ്മിറ്റിയുടെയും മുൻ അംഗമാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: തഴക്കര കല്ലിമേൽ നെടുമ്പുറത്തയ്യത്ത് വീട്ടിൽ സതികുമാരി. മക്കൾ: കലേഷ് കുമാർ (കലേഷ് കലാലയം, മാവേലിക്കര താലൂക്ക് ഓഫിസ്), അനുരാഗ് (ഫ്രീലാൻസ് ആർട്ടിസ്റ്റ്). മരുമകൾ: അനു (ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, ഗവ. വെറ്ററിനറി ആശുപത്രി, പായിപ്പാട്).