ശ്രീമൂലനഗരം: ബൈക്കപകടത്തിൽ പരിക്കേറ്റ് അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. ശാന്തിനഗർ കാച്ചപ്പിള്ളി പാപ്പച്ചനാണ് (61) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15ന് ചൊവ്വര-കാലടി റോഡിൽ ശ്രീമൂലനഗരം സബ് രജിസ്ട്രാർ ഓഫിസിന് മുന്നിലാണ് അപകടം. പിന്നിൽനിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയും തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം രാജഗിരി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: ആലങ്ങാട് ഊക്കൻസ് കുടുംബാംഗം മോളി. മക്കൾ: അനീറ്റ, അരുൺ, അലീന. മരുമകൻ: മനു ജോസഫ് (സിംഗപ്പൂർ).