ചിറക്കടവ്: കുന്നപ്പള്ളി പരേതനായ പ്രഫ. കെ.സി. ജേക്കബിന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. ചങ്ങനാശ്ശേരി കൈലാത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ ജയിംസ് (മാനേജർ, യൂകോ ബാങ്ക്), എബ്രഹാം (റിട്ട. എ.ജി.എം, എസ്.ബി.ടി), ജയൻ (മാനേജർ, ജോസ്കോ ജ്വല്ലേഴ്സ്, കോട്ടയം), ജയ, സിജി. മരുമക്കൾ: നീന ജയിംസ് (റിട്ട. പ്രഫ. എസ്.ഡി കോളജ്, കാഞ്ഞിരപ്പള്ളി), മേരി കെ. ജോർജ് (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), മഞ്ജു കെ. തോമസ് (സി.എസ്.ബി, ചേനപ്പാടി), സിജി മാത്യു (ജി.ബി.എം, ഖത്തർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.