താമരശ്ശേരി: പനക്കോട് വാടിക്കൽ പരേതനായ വടുവൻകണ്ടി പക്കർ ഹാജിയുടെ മകൻ പൂളക്കൽ ഖാദർ മാസ്റ്റർ (75) നിര്യാതനായി. പനക്കോട് മഹല്ല് കമ്മിറ്റി, ജെ.ഐ വെൽഫെയർ കമ്മിറ്റി എന്നിവയുടെ വൈസ് പ്രസിഡന്റ്, വാടിക്കൽ മസ്ജിദ് സെക്രട്ടറി, അൻസാറുൽ മദീന റിലീഫ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ജി.എം.എൽ.പി.എസ് വാവാട്, ജി.എം.യു.പി.എസ് പുതുപ്പാടി, ജി.എം.യു.പി.എസ് രാരോത്ത്, ജി.എം.യു.പി.എസ് കരുവൻപൊയിൽ എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: നഫീസ അവേലം. മക്കൾ: ഷാനവാസ് പൂളക്കൽ (ദുബൈ), മർജാൻ (മദീഹ). മരുമക്കൾ: സാദിഖ് ബുസ്താനി, മൊയ്തീൻ കോയ കോരങ്ങാട്, സഫീദ കാന്തപുരം. സഹോദരങ്ങൾ: സുലൈമാൻ, വി.കെ. ഹംസ ഹാജി, പരേതരായ വടുവാൻകണ്ടി മുഹമ്മദ്, അബ്ദു ഹാജി.