മാറഞ്ചേരി: കോളജിന് മുമ്പിൽ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. തൃശൂർ ഒളരി ജ്യോതി കോളജിൽ ഭാര്യ ഷബാനയെ ബി.എഡ് പരീക്ഷക്ക് കൊണ്ട് വന്ന മാറഞ്ചേരി കുമ്മപ്പറമ്പിൽ ഇഖ്ബാലാണ് (31) കോളജിന് മുമ്പിൽ കുഴഞ്ഞ് വീണത്. പൊലീസും കോളജ് ജീവനക്കാരും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. മാറഞ്ചേരി ഗ്രാൻഡ് മെഡിക്കൽസിലെ ജീവനക്കാരനായിരുന്നു ഇഖ്ബാൽ. പിതാവ്: എരമംഗലം പോസ്റ്റ് മാസ്റ്റർ കുമ്മപറമ്പിൽ അബ്ദുല്ല. മാതാവ്: റംല. നാല് മാസമായ ഹാറൂൺ ഏക മകനാണ്. സഹോദരങ്ങൾ: ബുഷ്റ, ഇസ്ഹാഖ്.