അരൂർ: കാറപകടത്തിൽ പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. പുതുവൽ നികത്ത് ശ്രീനിവാസനാണ്(55) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ന് എറണാകുളം വൈറ്റില ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച മരിച്ചു. കെ.എസ്.ഇ.ബി വൈറ്റില ഓഫിസിൽനിന്ന് ജോലി കഴിഞ്ഞ് അരൂരിലെ വാടക വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. ഭാര്യ: ശുഭ. മക്കൾ: ശ്രേയസ്, നന്ദന.