കോതമംഗലം: കുറ്റിച്ചിറക്കുടിയില്‍ പരേതനായ കെ.കെ. ഐസക്കിന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. പരീക്കണ്ണി ചെന്നിലത്ത് പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ കുര്യാക്കോസ്, അഡ്വ. കെ.ഐ. ജേക്കബ്, പോള്‍, അന്നമ്മ തമ്പി, മേരി തോമസ്, സാലി സജി. മരുമക്കള്‍: ലിസി കുര്യാക്കോസ്, പ്രഫ. പി.കെ. തമ്പി, പരേതനായ എന്‍.എം. തോമസ്, മേഴ്സി ജേക്കബ്, സീനാപോള്, സജി വർഗീസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തലക്കോട് ബത്ലഹേം മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.