മറയൂർ: ഹോട്ടൽ ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
മറയൂർ പള്ളനാട് സ്വദേശി ഗണേശനെയാണ് (29) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: മാടത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതുവരെ ഹോട്ടലിൽ ഉണ്ടായിരുന്ന ഗണേശൻ മകനെ കാണണം എന്നുപറഞ്ഞ് വീട്ടിലേക്ക് പോയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ: യുവൻ (നാല്).