ചെന്ത്രാപ്പിന്നി: പുതിയവീട്ടിൽ അബ്ദുറഹ്മാന്റെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (75) നിര്യാതയായി. പത്തായക്കാട് കാട്ടകത്ത് അമ്മു എന്ന അബ്ദു ഹാജിയുടെ മകളാണ്. മക്കൾ: റാഫി, ഷാജി, ഷക്കീല. ഖബറടക്കം ഞായറാഴ്ച രാവിലെ കുരിക്കുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.