കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കോടപ്പന പൈതൽ ഹാജി (92) നിര്യാതനായി. കഴുത്തുട്ടി പുറായ ജുമാ മസ്ജിദ് ഭാരവാഹിയും കൊടിയത്തൂരിൽ ദീർഘകാലം വ്യാപാരിയുമായിരുന്നു. ഭാര്യ : ഉമ്മയ്യകുട്ടിഹജ്ജുമ്മ മാവായിൽ. മക്കൾ: പി.കെ. അബ്ദുള്ള, ഫാത്തിമ തറമ്മൽ, ആമിന, ആയിഷ, മൈമൂന. മരുമക്കൾ: മമ്മദ് മാസ്റ്റർ (പുൽപറമ്പ്), അബ്ദുറഷീദ് (കൂളിമാട് ), അബ്ദുറഹിമാൻ (മുന്നൂര്), സുലൈഖ (കൽപള്ളി ), പരേതനായ ഇസ്മാലുട്ടി (വെസ്റ്റ് കൊടിയത്തൂർ). സഹോദരങ്ങൾ: പി.സി. മുഹമ്മദ് ഹാജി, പരേതരായ ആലികുട്ടി, പീടികയിൽ അബ്ദുറഹ്മാൻ, ഉമ്മയ്യ കുട്ടി, ഹജ്ജുമ്മ ഊരാളികുത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് കഴുത്തുട്ടിപ്പുറായ ജുമാ മസ്ജിദ് ഖബർസ്ഥനിൽ.