ചാലക്കുടി: വീരഞ്ചിറയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. പൊന്നമ്പിയോളി തെക്കേക്കുന്നേൽ സിജോയുടെ ഭാര്യ ലിജിയാണ് (32) മരിച്ചത്.
ഞായറാഴ്ച രാവിലെ 11ഓടെയാണ് അപകടം. പൊന്നമ്പിയോളിയിൽനിന്ന് വീരഞ്ചിറയിലേക്ക് പോവുകയായിരുന്നു ഓട്ടോ.
ഓട്ടോ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ലിജിയുടെ മാതാവിനും പരിക്കേറ്റു.