കാക്കനാട്: പാലച്ചുവട്-വെണ്ണല റോഡില്‍ സ്കൂട്ടറുകള് കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പാലച്ചുവട് കൊച്ചിനാംപറമ്പില് പ്രശാന്താണ് (34) മരിച്ചത്. ജനാർദനന്റെയും (അനിയന്) വിജയലക്ഷ്മിയുടെയും മകനാണ്. കഴിഞ്ഞ 21ന് രാത്രിയായിരുന്നു അപകടം. സഹോദരന്: പ്രജീഷ്.